വേമ്പനാട് കായലിന്റെ എക്കൽ നീക്കം : സ്ഥല പരിശോധന നാളെ (ഫെബ്രുവരി 24 ന് )
എറണാകുളം : വേമ്പനാട് കായലിന്റെ എക്കൽ നീക്കവുമായി ബന്ധപ്പെട്ട് നാളെ (ഫെബ്രുവരി 24 ന് ) സ്ഥലപരിശോധന നടത്തും. കണ്ണങ്കാട്ട് വെല്ലിങ്ടൺ ഐലന്റ് പാലം മുതൽ അരൂർ പാലം വരെയുളള പ്രദേശത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനാണ് ബുധനാഴ്ച സ്ഥലപരിശോധന. എക്കൽ നീക്കവുമായി ബന്ധപെട്ട് ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം .
ദുരന്ത നിവാരണ നടപടി പ്രകാരം എക്കൽ നിക്ഷേപിക്കുന്നതിന് വേണ്ട സ്ഥലം കണ്ടെത്താൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ എസ് സുഹാസ് , എം എൽ എ മാരായ ജോൺ ഫെർണാണ്ടസ്, എം സ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിക്കുക.
ഇടക്കൊച്ചി കുമ്പളം പ്രദേശങ്ങളിൽ വലിയ തോതിൽ ഉപ്പു വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ചെളി കോരിയ സ്ഥലത്തു വീണ്ടും എക്കൽ അടിയുന്നുണ്ട് . കൂടാതെ എക്കൽ അടിഞ്ഞു കിടക്കുന്നതു മൂലം മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ രണ്ടു വർഷമായി ബോട്ട് അടുക്കുന്നില്ല . ജല ഗതാഗതം സുഗമമാകണമെങ്കിൽ എക്കൽ നീക്കം ചെയ്യണമെന്നും ജോൺ ഫെർണാണ്ടസ് എം എൽ എ പറഞ്ഞു.
യോഗത്തിൽ എം എൽ എ മാരായ ജോൺ ഫെർണാണ്ടസ്, എം സ്വരാജ് , ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ , കൊച്ചി കോർപറേഷൻ സെക്രട്ടറി, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments