Skip to main content

പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം:പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ഭൂതത്താൻകെട്ട് ഇല്ലിത്തണ്ട് റോഡിൻ്റെയും,എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭൂതത്താൻകെട്ട് - വേട്ടാമ്പാറ ഡീവേയഷൻ റോഡിൻ്റെയും നിർമ്മാണോദ്ഘാടനവും,വാർഡ് സേവാകേന്ദ്രത്തിൻ്റെയും,ജലജീവൻ മിഷൻ കുടിവെള്ള കണക്ഷൻ്റെ ഉദ്ഘാടനവും ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സിജി ആൻ്റണി,സിബി പോൾ,മേരി പീറ്റർ, എസ് എം അലിയാർ,ലാലി ജോയി എന്നിവർ പങ്കെടുത്തു

date