Post Category
മുരിയഞ്ചേരി കോളനിക്കു സമീപം നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്തു.
കോതമംഗലം:എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ച് കീരംപാറ പഞ്ചായത്ത് 13-ാം വാർഡിലെ മുരിയഞ്ചേരി കോളനിക്കു സമീപം നിർമ്മിച്ച പാലത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ അൽഫോൺസ സാജു,ജിജോ ആൻ്റണി,സിനി ബിജു,ലിസി ജോസ്,വി കെ വർഗീസ്,ബേസിൽ ബേബി,ആശ ജയപ്രകാശ്,മുൻ പഞ്ചായത്ത് മെമ്പർ സാബു വർഗീസ്,ഇ പി രഘു,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എസ് ശശി പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments