Skip to main content

കീരംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച 2 ഗ്രാമീണ റോഡുകൾ ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്തിലെ 2 ഗ്രാമീണ റോഡുകൾ തുറന്നു കൊടുത്തു. കൃഷ്ണപുരം - തെക്കുമ്മേൽ റോഡ്, കല്ല്യാണിക്കൽ പടി - ആര്യപ്പിള്ളി റോഡ് എന്നീ 2 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.2 റോഡുകൾക്ക് കൂടി 22 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.റോഡുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീബ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ അൽഫോൺസ സാജു,ജിജോ ആൻ്റണി,സിനി ബിജു, ലിസി ജോസ്,വി കെ വർഗീസ്, ബേസിൽ ബേബി,ആശ ജയപ്രകാശ്, മുൻ പഞ്ചായത്ത് മെമ്പർ സാബു വർഗീസ്,ഇ പി രഘു,മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം എസ് ശശി പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

date