Post Category
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് മെറിറ്റ് സ്പോട്ട് അഡ്മിഷന്
കൊച്ചി: കേരള പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് മെറിറ്റ് സ്പോട്ട് അഡ്മിഷന് മാര്‍ച്ച് 1 ന് 10 മണിക്ക് അടൂര്‍ സെന്ററായ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ വച്ച് നടക്കുന്നു. 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷണ്, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. ഫോണ്‍ : 8547126028.
date
- Log in to post comments