Post Category
കാന്റീന്‍ ലേലം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്റീന്‍, സ്റ്റേഷനറി സ്റ്റാള്‍, കാഷ്വാലിറ്റി ലഘു ഭക്ഷണശാല, ഒ.പി ലഘുഭക്ഷണശാല എന്നിവ മാര്‍ച്ച് 25 മുതലോ പുതിയ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകുന്ന തീയതി മുതലോ ഒരു വര്‍ഷത്തെ കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in മുഖേന ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 വൈകിട്ട് അഞ്ചു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2386000.
date
- Log in to post comments