വിവിധ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 30 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കായി വിവിധ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫൈഡ്് നഴ്‌സിംഗ് പ്രോഗ്രാം-ERAM ടെക്‌നോളജി (പ്രൈ)ലിമിറ്റഡ്. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു, പരിശീലന കാലാവധി മൂന്ന് മാസം. ഫോണ്‍ 9072572998, 7034932323. സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ഇന്‍ ബേസിക് ഓട്ടോമോട്ടീവ് സര്‍വീസിംഗ് - ടു വീലര്‍ കൂട്ടുകാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. സ്‌കില്‍ ഡവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്‍ പ്ലാസ്റ്റിക് പ്രോഡക്ട് ഡിസൈനര്‍ ആന്റ് മാനുഫാക്ചറിംഗ് - CIPET. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു പരിശീലന കാലാവധി മൂന്ന് മാസം. ഫോണ്‍ 9048521411. അപേക്ഷകര്‍ വെളളക്കടലാസിലുളള അപേക്ഷയോടൊപ്പം ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് മൂന്നിനകം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാംനിലയിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
- Log in to post comments