Post Category
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഫ്‌ളാറ്റ് ലേലം
കൊച്ചി: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ആലുവ ഐശ്വര്യ നഗര്‍ ഭവന പദ്ധതിയില്‍ മെട്രോസ്റ്റേഷനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന പ്ലിന്ത് ഏരിയ 88.93 മീറ്റര്‍ സ്‌ക്വയര്‍ ഉളള ഫ്‌ളാറ്റ് മാര്‍ച്ച് 17-ന് രാവിലെ 11.30 ന് ആലുവ ഐശ്വര്യ നഗര്‍ സ്‌കീമില്‍ വെച്ച് ലേല വ്യസ്ഥയില്‍ വില്‍പ്പന നടത്തും. താത്പര്യമുളളവര്‍ എറണാകുളം ബോട്ട് ജെട്ടിക്കു സമീപം റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ഫാറം മുന്‍കൂറായി വാങ്ങി പൂരിപ്പിച്ച് നല്‍കണം. നിരതദ്രവ്യം 50000 രൂപ ലേലത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059.
date
- Log in to post comments