Post Category
ടെലികോളിംഗും പാരന്റിംഗ് ക്ലിനിക്കും
പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ ടെലികോളിംഗ് സംവിധാനവും ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പാരന്റിംഗ് ക്ലിനിക്കും സജ്ജമായി. പ്രശ്നനിവാരണത്തിനും കൗണ്സലിങ്ങിനുമായി ടെലികോളിങ്ങിന് 7907919132, 9744544370, 8281793965, 9847614062, 8547426579, 9995718411, 9747894370, 8113869695 നമ്പരുകളില്‍ ബന്ധപ്പെടാം. എല്ലാ ബ്ലോക്കുകളിലേയും ശിശു വികസന പദ്ധതി ഓഫീസുകളില്‍ ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് പാരന്റിംഗ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക. കുട്ടികളുമായ ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളെ സംബന്ധിച്ചും ക്ലിനിക്കില്‍ ബന്ധപ്പെടാം.
(പി.ആര്.കെ നമ്പര്‍.565/2021)
date
- Log in to post comments