രോഗമുക്തി 518, കോവിഡ് 378
ജില്ലയില്‍ ഇന്നലെ (ഫെബ്രുവരി 26) 518 പേര് കോവിഡ് രോഗമുക്തി നേടി. 378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പരവൂരിലും ഗ്രാമപഞ്ചായത്തുകളില്‍ കുന്നത്തൂര്‍, തലവൂര്‍, ചാത്തന്നൂര്‍, നെടുമ്പന, കല്ലുവാതുക്കല്‍, പനയം, വിളക്കുടി എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 372 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്പ്പറേഷന് 44 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-അഞ്ച്, കടപ്പാക്കട, തങ്കശ്ശേരി എന്നിവിടങ്ങളില്‍ നാലു വീതവും കച്ചേരി, കാവനാട് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷനില്‍ പരിധിയില്‍ രോഗബാധിതര്‍ ഉള്ളത്.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-18, പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുന്നത്തൂര്‍-22, തലവൂര്‍-21, ചാത്തന്നൂര്‍-15, നെടുമ്പന-14, കല്ലുവാതുക്കല്‍-11, പനയം, വിളക്കുടി പ്രദേശങ്ങളില്‍ 10 വീതവും തൃക്കോവില്‍വട്ടം, പെരിനാട്, മേലില എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും മൈനാഗപ്പള്ളി, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ എട്ടു വീതവും അഞ്ചല്‍, എഴുകോണ്‍, ഏരൂര്‍, കരീപ്ര, കുളക്കട, ചവറ, പ•ന പ്രദേശങ്ങളില്‍ ഏഴു വീതവും ഇടമുളയ്ക്കല്‍, ചിതറ, ചിറക്കര, തേവലക്കര, പത്തനാപുരം എന്നിവിടങ്ങളില്‍ ആറു വീതവും കരവാളൂര്‍, പട്ടാഴി, കുളത്തൂപ്പുഴ, മയ്യനാട്, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചു വീതവും ആദിച്ചനല്ലൂര്‍, കുണ്ടറ കൊറ്റങ്കര, കുമ്മിള്‍, വെളിയം പ്രദേശങ്ങളില്‍ നാലു വീതവും ഇളമ്പള്ളൂര്‍, തെക്കുംഭാഗം, തൊടിയൂര്‍, പൂയപ്പള്ളി, നിലമേല്‍, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.578/2021)
- Log in to post comments