Skip to main content

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാം

ഫെബ്രുവരി 26, 27 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ പങ്കെടുത്തശേഷം കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ അതത് കേന്ദ്രങ്ങളില്‍ നടക്കുന്ന ക്ലാസുകളില്‍  ഹാജരായി കുത്തിവെയ്പ്പ് എടുക്കാം. പരിശീലന പരിപാടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരെ ഓഫീസ് മേധാവികള്‍ ഓഫീസ് പ്രവര്‍ത്തനത്തിന് തടസ്സം വരാത്ത രീതിയില്‍ ക്രമീകരിച്ചു പങ്കെടുപ്പിക്കേണ്ടതാണെന്നും ക്ലാസുകളില്‍ ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.562/2021)
 

date