Post Category
സ്വീപ് ഫേസ് ബുക്ക് പേജ് തുടങ്ങി
ആലപ്പുഴ: ജില്ലാ തല വോട്ടര്‍ ബോധവൽക്കരണ പരിപാടിയുടെ (സ്വീപ്പ്) ആഭിമുഖ്യത്തിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചു. പേജിന്റെ പ്രകാശനം ജില്ലാകളക്ടര്‍ എ.അലക്സാണ്ടർ നിർവഹിച്ചു. വോട്ടർ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങളും ചിത്രങ്ങളും ഫേസ് ബുക്ക് പേജിൽ ലഭ്യമാകും. സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി പ്രദീപ് കുമാര്‍ പങ്കെടുത്തു.
date
- Log in to post comments