Skip to main content

പൊതുപ്രാഥമിക പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

 

 

ജില്ലയില്‍ മാര്‍ച്ച് ആറിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പത്താംതരം അടിസ്ഥാനമാക്കിയുള്ള പൊതുപ്രാഥമിക പരീക്ഷയുടെ കേന്ദ്രത്തില്‍ മാറ്റം. ബാലുശ്ശേരി ജി.വി.എച്ച്. എസ്. എസ്.(സെന്റര്‍ നമ്പര്‍ 6458) എന്ന പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ട രജി.നമ്പര്‍ 439501 മുതല്‍ 439700 വരെയുള്ള(200 പേര്‍) ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം ചില സാങ്കേതിക കാരണങ്ങളാല്‍ ബാലുശ്ശേരി ഗവ.ഗേള്‍സ് എച്ച്.എസ്.എസിലേക്ക് (ഫോണ്‍: 9446435465) മാറ്റി. ഇതുസംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിക്കും. ഉദ്യോഗാര്‍ഥികള്‍ പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരാകണം.
 

date