Post Category
താല്‍പര്യപത്രം ക്ഷണിച്ചു
ഗാര്‍ഹിക പീഡനത്തില്‍നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005-ലെ നിയമമനുസരിച്ച് സര്‍വീസ് പ്രൊവൈഡിങ്് സെന്ററായി രജിസ്റ്റര്‍ ചെയ്യുന്നതിന് 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്, സെക്ഷന്‍ 10 (1) പ്രകാരമോ 1956/2013-ലെ കമ്പനീസ് ആക്ട് പ്രകാരമോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് (നിയമ സഹായം, വൈദ്യ സഹായം സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങള്‍) വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 -നകം ജില്ല വനിത ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : 0495 2370750, 8281541754
date
- Log in to post comments