Post Category
വനിതാദിനം: പെണ്‍കുട്ടികള്‍ക്ക് വെബിനാറും കൗണ്‍സലിങും സംഘടിപ്പിക്കും
വനിതാദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജിലെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട്, 10 തീയതികളില്‍ വെബിനാറും പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങും സംഘടിപ്പിക്കുന്നു. മാര്‍ച്ച് എട്ടിന് വൈകീട്ട് എട്ടിന് 'നേരിടാം വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സംഗീത ചേനംപുല്ലി ക്ലാസെടുക്കും. മാര്‍ച്ച് 10ന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന കൗണ്‍സലിങിന് ഡോ. ജി. ശ്രീലേഖ സംഗീത് നേതൃത്വം നല്‍കും.
date
- Log in to post comments