രോഗമുക്തി 543, കോവിഡ് 152
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 11) 543 പേര്‍ കോവിഡ് രോഗമുക്തി നേടി. 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 148 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 30 പേര്‍ക്കാണ് രോഗബാധ. കാവനാട്-നാല്, കോട്ടയ്ക്കകം, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-അഞ്ച്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചടയമംഗലം-11, കരവാളൂര്‍-എട്ട്, പവിത്രേശ്വരം-ആറ്, തൃക്കോവില്‍വട്ടം, പോരുവഴി ഭാഗങ്ങളില്‍ അഞ്ചു വീതവും അഞ്ചല്‍, ചാത്തന്നൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും എഴുകോണ്‍, കരീപ്ര, കുലശേഖരപുരം, കൊറ്റങ്കര, മേലില, വെട്ടിക്കവല എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.640/2021)
- Log in to post comments