Skip to main content

ഐ.എച്ച്.ആര്‍.ഡി. മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനം

    ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 0496 2524920, 8547005079), മാള (കല്ലേറ്റുംകര - 0480 2233240, 8547005080), മറ്റക്കര (കോട്ടയം - 04812542022,8547005081), കല്യാശ്ശേരി (കണ്ണൂര്‍ - 0497 2780287, 8547005082), പൈനാവ് (ഇടുക്കി - 0486 2232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം - 0476 2623597, 8547005083), പൂഞ്ഞാര്‍
(കോട്ടയം - 0482 2209265, 8547005085), കുഴല്‍മന്ദം (പാലക്കാട് - 0492 2272900, 8547005086) എന്നീ എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2018-19 അദ്ധ്യയനവര്‍ഷത്തില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനായി, അര്‍ഹരായവരില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ  ക്ഷണിച്ചു.  2018 ജൂണ്‍ നാല് വൈകുന്നേരം അഞ്ചു മണിവരെ  www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.  ഓലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ആവശ്യമായ രേഖകളും രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡി.ഡിയും സഹിതം (എസ്.സി/എസ്.ടി.ക്കാര്‍ക്ക് 100 രൂപ) 2018 ജൂണ്‍ ഏഴിന് വൈകുന്നേരം നാലിന് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  പ്രവേശന യോഗ്യതയും, പ്രോസ്‌പെക്ടസും മറ്റ് വിശദവിവരങ്ങളും അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും. 
പി.എന്‍.എക്‌സ്.1799/18

date