Post Category
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് ഇന്നു മുതല്‍ നല്‍കും
ഉത്തരവ് സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം
നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവുകള്‍ ഇന്ന്(മാര്‍ച്ച് 12) വിതരണം ചെയ്തു തുടങ്ങും. ബുധനാഴ്ച്ച ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 13492 പേര്‍ക്കുള്ള നിയമന ഉത്തരവുകള്‍ ഇന്നലെ(മാര്‍ച്ച് 11) അതത് വില്ലേജ് ഓഫീസുകളില്‍ എത്തി ഇന്നു മുതല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങളില്‍ ഉത്തരവ് ലഭ്യമാക്കും.
പോളിംഗ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തീയതികളിലും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 16ന് ആരംഭിക്കും.
date
- Log in to post comments