രോഗമുക്തി 751, കോവിഡ് 188
ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 14) 751 പേര് കോവിഡ് രോഗമുക്തി നേടി. 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 186 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-10, കരുനാഗപ്പള്ളി-എട്ട്, കൊട്ടാരക്കര-ഏഴ്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഏരൂര്‍-14, കല്ലുവാതുക്കല്‍-12, ഇടമുളയ്ക്കല്‍-എഴ്, അഞ്ചല്‍, അലയമണ്‍, നെടുമ്പന, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ ആറു വീതവും ചവറ, തെ•ല ഭാഗങ്ങളില്‍ അഞ്ചു വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, കുണ്ടറ പ്രദേശങ്ങളില്‍ നാലു വീതവും ഇളമ്പള്ളൂര്‍, കുളക്കട, മയ്യനാട്, വിളക്കുടി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.662/2021)
- Log in to post comments