Skip to main content

ശുചിത്വ നിലവാരം ; നഗരസഭകളുടെ പുരോഗതി രേഖപ്പെടുത്തണം

ശുചിത്വ നിലവാരം,ശുചിത്വ മേഖലയിലെ സേവനങ്ങളുടെ  പുരോഗതി,   ശുചിത്വ മേഖലയിലെ സേവനങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം ,തുടങ്ങിയവ വിലയിരുത്തി നഗരങ്ങള്‍ക്ക് റാങ്ക് നല്‍കുന്നതിന്റെ ഭാഗമായി  ജില്ലയിലെ കട്ടപ്പന, തൊടുപുഴ നഗരസഭകളുടെ  പുരോഗതി സംബന്ധിച്ച്  അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം. ഇതിനായി സര്‍വ്വേയില്‍  10 ചോദ്യങ്ങളാണുള്ളത്.  ഭാഷ തെരഞ്ഞെടുത്ത് ചോദ്യങ്ങള്‍ക്കു അനുയോജ്യമായി  ഉത്തരങ്ങള്‍ രേഖപ്പെടുത്താം. സര്‍വേയില്‍ പങ്കെടുക്കുന്നതിനായി  https://swachhsurvekshan2021.org/ എന്ന വെബ് പോര്‍ട്ടലിലൂടെയോ, SS2021VoteForYourCity എന്ന മൊബൈല്‍ ആപ്പിലൂടെയോ ടോള്‍ ഫ്രീ നമ്പറായ 1039 ലൂടെയോ പ്രതികരണങ്ങള്‍ അറിയിക്കാം. സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിലൂടെ  നമ്മുടെ നഗരസഭകള്‍ക്ക് മികച്ച റാങ്കുകള്‍ നേടിക്കൊടുക്കുന്നതിനും അതുവഴി ജില്ലക്കും  സര്‍വ്വോപരി സംസ്ഥാനത്തിനും  അര്‍ഹമായ അംഗീകാരം നേടിയെടുക്കുന്നതിനും പങ്കാളികളാകാമെന്നു ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date