Skip to main content

കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച്ച  നടത്തി

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷകന്‍  രാമകൃഷ്ണ റാവു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറുമായി കലക്‌ട്രേറ്റില്‍ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും കലക്ടര്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ജോലിക്കായുള്ള ഉദ്യോഗസ്ഥ വിന്യാസം, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, സുരക്ഷക്രമീകരണം, വോട്ടിംഗ് മെഷീനുകള്‍ അതത് കേന്ദ്രങ്ങളില്‍ എത്തിച്ചതിന്റെ വിവരം, ഹരിതചട്ട പാലനം, ചെലവ് നിരീക്ഷണം, തിരഞ്ഞെടുപ്പ് ചട്ട പരിപാലനം തുടങ്ങി ജില്ലയില്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിവരങ്ങള്‍ അദ്ദേഹം നല്‍കി. ഒരുക്കങ്ങളില്‍ നിരീക്ഷകന്‍ തൃപ്തി അറിയിച്ചു.
തുടര്‍ന്ന് ചവറ മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫീസറും സബ് കലക്ടറുമായ ശിഖ സുരേന്ദ്രനില്‍ നിന്ന് പ്രവര്‍ത്തനകളുടെ സാംക്ഷിപ്തം സംബന്ധിച്ച് വിവര ശേഖരണവും നടത്തി.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി എസ് അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത് ജോയ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    (പി.ആര്‍.കെ നമ്പര്‍.663/2021)

 

date