Post Category
രോഗമുക്തി 667, കോവിഡ് 116
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 15) 667 പേര് രോഗമുക്തി നേടി. 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 113 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-മൂന്ന്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-അഞ്ച്, കൊട്ടാരക്കര-മൂന്ന്. ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-ഒന്‍പത്, തൃക്കോവില്‍വട്ടം-ഏഴ്, ഇട്ടിവ-അഞ്ച്, ശൂരനാട് നോര്‍ത്ത്, നെടുമ്പന, തൊടിയൂര്‍, തെ•ല ഭാഗങ്ങളില്‍ നാലുവീതവും കരവാളൂര്‍, ചാത്തന്നൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്.കെ നമ്പര്‍.666/2021)
date
- Log in to post comments