Post Category
ഇന്നലെ(മാര്‍ച്ച് 15) 8533 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 15) 8533 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 266 ആരോഗ്യപ്രവര്‍ത്തകരും 131 മുന്നണിപ്പോരാളികളും 349 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 295 പേരും 60 വയസിന് മുകളിലുള്ള 6727 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 56 ആരോഗ്യപ്രവര്‍ത്തര്‍ക്കും 706 മുന്നണിപ്പോരാളികള്‍ക്കും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.667/2021)
date
- Log in to post comments