Post Category
വാഹന ഗതാഗതം ഭാഗീകമായി നിരോധിച്ചു
ആലപ്പുഴ: ആലപ്പുഴ- മധുര റോഡിൽ കൈചൂണ്ടി ജങ്ഷൻ മുതൽ തലവടി വരെയുള്ള ഭാഗങ്ങളിൽ ടാറിങ് പ്രവർത്തികൾ മാർച്ച് 23 രാത്രി ഏഴു മുതൽ ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം മാർച്ച് 23 മുതൽ ഭാഗീകമായി നിരോധിച്ചു. കൈചൂണ്ടി ജങ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് എസ്.എൽ പുരം റോഡിൽ കൂടി ഗതാഗതം പുനക്രമീകരിക്കാവുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
date
- Log in to post comments