Post Category
വാഴാനി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ (വെള്ളി) തുറക്കും
വാഴാനി അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ (വെള്ളി)രാവിലെ 10 നും 11നുമിടയിൽ തുറക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. വാഴാനി കനാലിന് ഇരുവശത്തും ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം, മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവ പാടില്ലെന്നും ഇതിനുള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.
date
- Log in to post comments