Skip to main content

കോവിഡ് 153, രോഗമുക്തി 271

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 24) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  271 പേര്‍ രോഗമുക്തി നേടി.  ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 150 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 33 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-നാല്, കരീപ്പുഴ, കോട്ടയ്ക്കകം, മരുത്തടി, വള്ളിക്കീഴ് എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-ആറ്, കരുനാഗപ്പള്ളി-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുളത്തൂപ്പുഴ-12, വെട്ടിക്കവല-ഒന്‍പത്, പേരയം-ആറ്, വിളക്കുടി, അഞ്ചല്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും വെളിനല്ലൂര്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും മയ്യനാട്, പിറവന്തൂര്‍, പവിത്രേശ്വരം, കല്ലുവാതുക്കല്‍, ഏരൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.752/2021)

 

date