ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരവിപുരം നിയോജക മണ്ഡലത്തിലെ ആബ്സെന്റിസ് വോട്ടേഴ്സ് ഓണ്‍ എസന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ കൊല്ലം എസ്.എന്‍.കോളജ് ജി-ബ്ലോക്കിലെ റൂം നമ്പര്‍ ജി-05 ക്രമീകിച്ചിട്ടുള്ള വോട്ടിംഗ് സെന്ററില്‍ നടക്കും. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ശാസ്താംകോട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ താഴത്തെ നിലയില്‍ നടക്കും.
ഇവര്‍ക്ക് നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ അനുവാദം ഇല്ലാത്തതിനാല്‍ അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും ഇലക്ഷന് കമ്മീഷന് നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.759/2021)
- Log in to post comments