Post Category
കോവിഡ് 147, രോഗമുക്തി 135
ജില്ലയില്‍ ഇന്നലെ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 135 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 137 പേര്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. കാവനാട്-നാല്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ മൂന്നു പേര്‍ക്കാണ് രോഗബാധ.
ഗ്രാമപ്രദേശങ്ങളില്‍ മയ്യനാട്-ഒന്‍പത്, ഉമ്മന്നൂര്‍, ഏരൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവും ചടയമംഗലം, അഞ്ചല്‍, ആലപ്പാട് എന്നിവിടങ്ങളില്‍ ആറുവീതവും ചാത്തന്നൂര്‍-അഞ്ച്, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, കുണ്ടറ, തലവൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും പൂയപ്പള്ളി, പൂതക്കുളം, എഴുകോണ്‍, കുളക്കട, വെളിയം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.766/2021)
date
- Log in to post comments