Skip to main content

മായാജാല വോട്ടു സന്ദേശവും

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാന്ത്രികന്‍ ഷാജു കടയ്ക്കല്‍ കണ്ണുകെട്ടി ബൈക്ക് ഓടിച്ച് പുനലൂര്‍ നഗരത്തില്‍ വിസ്മയമൊരുക്കി; ഒപ്പം വേറിട്ട വോട്ടുസന്ദേശവും. ഷാജു 10 കിലോമീറ്റര്‍ ദൂരം നഗരഹൃദയത്തിലൂടെ സഞ്ചരിച്ചു. വോട്ടു ചെയ്യാന്‍ ഓരോരുത്തരേയും പ്രചോദിപ്പിക്കുന്ന യാത്രയ്ക്ക് നൂറുകണക്കിനാളുകള്‍ സാക്ഷിയായി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൊലീസ് അകമ്പടിയോടെ ടി.ബി ജംഗ്ഷനില്‍ നിന്നാരംഭിച്ച വോട്ടു സന്ദേശയാത്ര ഡി.വൈ.എസ്.പി സന്തോഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുനലൂര്‍ തഹസില്‍ദാര്‍ വിനോദ് രാജ്, സ്വീപ് നോഡല്‍ ഓഫീസര്‍മാരായ ജെ. ജോണ്‍ മാത്യു, ടി. ജിഹാദ് എന്നിവര്‍ നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.807/2021)

 

date