Skip to main content

കോവിഡ് 216, രോഗമുക്തി 145

ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 1) 216 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 205 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. കാവനാട്-നാല്, തൃക്കടവൂര്‍, കോട്ടയ്ക്കകം എന്നിവിടങ്ങളില്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ ഭാഗങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപ്പഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍, മയ്യനാട് പ്രദേശങ്ങളില്‍ 14 വീതവും
ഓച്ചിറ-12, ചവറ-ഒന്‍പത്, കുണ്ടറ, കുളത്തൂപ്പുഴ, തൃക്കോവില്‍വട്ടം, പോരുവഴി ഭാഗങ്ങളില്‍ ഏഴു വീതവും വെളിനല്ലൂര്‍-ആറ്, അഞ്ചല്‍, അലയമണ്‍, ആദിച്ചനല്ലൂര്‍, കരീപ്ര, കൊറ്റങ്കര, ചാത്തന്നൂര്‍, തെ•ല എന്നിവിടങ്ങളില്‍ നാലു വീതവും ഇടമുളയ്ക്കല്‍, പെരിനാട്, മൈലം, വിളക്കുടി, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.82/2021)

date