Post Category
അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ച് സാമ്പിള്‍ സര്‍വെ
അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളെ കുറിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വെ ഈ മാസം ആരംഭിക്കും. ഗാര്‍ഹിക സംരംഭങ്ങളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും വിശദ വിവരങ്ങള്‍ ശേഖരിക്കും. അസംഘടിത മേഖലയെക്കുറിച്ചുള്ള വാര്‍ഷിക സര്‍വെയുടെ രണ്ടാം ഘട്ടമാണിത്. സര്‍വെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച നടക്കും. 2022 മാര്‍ച്ച് വരെ സര്‍വെ തുടരും. സംരംഭങ്ങളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണമെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു
date
- Log in to post comments