Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഉപഭോകതൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ മുഴുവു സമയ അംഗത്തിന്റെ (ജനറല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ധനതത്വം, നിയമം, കോമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതു കാര്യങ്ങള്‍, ഭരണ നിര്‍വ്വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷാ ഫോമിന്റെ മാതൃക കലക്‌ട്രേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര ഫോറങ്ങളിലും consumeraffairs.kerala. gov.in ലും ലഭിക്കും. മെയ് 30നകം ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം .
date
- Log in to post comments