Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കോട്ടക്കല്‍ നഗരസഭയിലെ വില്ലൂര്‍ മുണ്ടിയന്‍തറ, പുന്നപ്പറമ്പില്‍ എന്നിവിടങ്ങളിലെ കുഴല്‍ കിണറുകളില്‍ എക്‌സ്ട്രാ ഡീപ്പ് വെല്‍ ഹാന്‍ഡ് പമ്പുകളും ആശാരി കുളമ്പ്, ലക്ഷം വീട് കോളനി, ഹോമിയോ ഡിസ്‌പെന്‍സറി അംഗന്‍വാടി, പാപ്പായി അങ്കണവാടി എന്നിവിടങ്ങളിലെ കുഴല്‍ കിണറുകളില്‍ ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ച് പ്ലാറ്റ് ഫോം നിര്‍മ്മിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 25ന് വൈകീട്ട് മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ് മലപ്പുറം വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0483 2731450.
മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പറമ്പില്‍ അങ്കണവാടിയില്‍ നിലവിലുള്ള 110 എം.എം കുഴല്‍ കിണര്‍ മുഖേന പമ്പിങ് സ്‌കീം നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 24ന് വൈകീട്ട് മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ് മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments