Post Category
കേസുകള്‍ തീര്‍പ്പാക്കി
ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലുമായി പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍ക്കായി നടത്തിയ പ്രത്യേക സിറ്റിങ്ങുകളില്‍ 9549 കേസുകള്‍ തീര്‍പ്പാക്കി. ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രസൂണ്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 13 നും ഏപ്രില്‍ 10 നും നടത്തിയ സിറ്റിങ്ങുകളില്‍ 1.54 കോടി രൂപ പിഴയിനത്തില്‍ ഈടാക്കി. കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക സിറ്റിംഗ് നടത്തിയത്.
(പി.ആര്.കെ നമ്പര്‍.896/2021)
date
- Log in to post comments