കൊവിഡ് വാക്സിനേഷന് ഇന്ന് 14 കേന്ദ്രങ്ങളില്‍
ജില്ലയില്‍ ഏപ്രില്‍ 21ന് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല. 14 സ്വകാര്യ ആശുപത്രികള്‍ നാളെ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ , കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വാക്സിനേഷന് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാവുന്നതാണ്.
ഏപ്രില്‍ 21ന് വാക്സിന് നല്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ മദര്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍, തലശ്ശേരി മിഷന് ഹോസ്പിറ്റല്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റല്‍, തളിപ്പറമ്പ ലൂര്‍ദ് ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍.
വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം
- Log in to post comments