Skip to main content

മാസ് ടെസ്റ്റിംഗിൻ്റെ ഭാഗമായി 8560 ആളുകളിൽ കോവിഡ് പരിശോധന നടത്തി

 

കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ മാസ് ടെസ്റ്റിംഗിൽ ജില്ലയിൽ 8560 ആളുകൾ പങ്കാളികളായി. ഭൂരിഭാഗം കോവിഡ് ബാധിതരെ കണ്ടെത്തി ക്വാറൻറീൻ നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകൾ ജില്ലയിൽ പൂർണ്ണ വിജയത്തോടെ നടപ്പിലാക്കി. ജില്ല - താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്. പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകർ, ഡ്രൈവർമാർ, ഷോപ്പുടമകൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ആൻ്റിജൻ പരിശോധനയാണ് നടത്തിയത്. ലക്ഷണങ്ങളുള്ളവരെ ആർ.ടി.പി.സി.ആർ ടെസ്റ്റിനും വിധേയമാക്കി.

date