Skip to main content

ഡ്രൈവിംഗ്, ഫിറ്റ്നസ്സ് പരിശോധനകള്‍ മാറ്റിവച്ചു

എറണാകുളം: ജില്ലയിലെ  കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ആര്‍.ടി.ഒയുടെ അധികാര പരിധിയില്‍ വരുന്ന ഓഫീസുകളില്‍ ഈ മാസം നടത്താനിരുന്ന ഡ്രൈവിംഗ്, ഫിറ്റ്നസ് പരിശോധനകള്‍, കൂടിക്കാഴ്ചകള്‍ എന്നിവ നിര്‍ത്തിവച്ചിരിക്കുന്നതായി എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഓണ്‍ ലൈനായി ചെയ്യാന്‍ സാധിക്കുന്ന ലൈസന്‍സ് പുതുക്കല്‍, ലേണേഴ്സ് ലൈസന്‍സ്, പുതിയ വാഹന രജിസ്ട്രേഷന്‍ എന്നീ സേവനങ്ങള്‍ക്ക് തടസ്സം ഉണ്ടായിരിക്കുന്നതല്ല.

date