Post Category
കോവിഡ് മാനദണ്ഡ ലംഘനം 282 പേർക്കെതിരെ കേസെടുത്തു
ജില്ലയിൽ കോവിഡ് അതിവ്യാപനത്തിലും പ്രോട്ടോക്കോൾ പാലിക്കാതെ നിയമ ലംഘനം നടത്തിയതിന് 282 പേർക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാർ അടക്കമുള്ളവർ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്ത 207 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 13 ഷോപ്പുകൾക്കെതിരെയും നടപടിയെടുത്തു. പൊതു വഴിയിൽ അലക്ഷ്യമായി തുപ്പിയ 6 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 2 ഷോപ്പുകൾക്കെതിരെയും , നിയമം ലംഘിച്ച പൊതുഗതാഗതം നടത്തിയ വാഹന ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷോപ്പുകളിൽ മുഖാവരണം ധരിക്കാതെയും സാനിറ്റെസർ ഉപയോഗിക്കാതെയും ജോലി ചെയ്ത 5 പേർക്കെതിരെയും നടപടിയെടുത്തു. ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കാതെ ഇടപെഴകിയ 48 പേർക്കെതിരെയും വെള്ളിയാഴ്ച നടപടിയെടുത്തു
date
- Log in to post comments