റെജിയും ദിനേശ് വര്‍മയും ഉള്‍പ്പെടെ 26 പേര്‍ക്ക് മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ 26 പേര്‍ക്കാണ് ഫെലോഷിപ്പ് നല്‍കുകയെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ്എഡിറ്റര്‍ റെജി ആര്‍ നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റര്‍ ദിനേശ് വര്‍മയും അര്‍ഹരായി. ചലച്ചിത്രമേഖലയിലെ ലിംഗസമത്വവും മാധ്യമഇടപെടലുകളും എന്ന വിഷയത്തിലാണ് റെജി അന്വേഷണം നടത്തുന്നത്. സംസാരഭാഷയെ സ്വാധീനിക്കുന്ന മാധ്യമപദാവലികളെ കേന്ദ്രീകരിച്ചാണ് വര്‍മ ഗവേഷണം നടത്തുക.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് എട്ടു പേരെ തിരഞ്ഞെടുത്തു. ഡി.പ്രമേഷ് കുമാര്‍ - മാതൃഭൂമി ടിവി ,സിബി കാട്ടാമ്പിളളി - മലയാള മനോരമ, പി.വി.ജിജോ-ദേശാഭിമാനി, എസ്.രാധാകൃഷ്ണന്‍ -മാസ്‌കോം, അഖില പ്രേമചന്ദ്രന്‍ -ഏഷ്യാനെറ്റ് ന്യൂസ്, എന്‍.ടി.പ്രമോദ് -മാധ്യമം,എന്‍.കെ.ഭൂപേഷ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍,നൗഫിയ ടി.എസ് -സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.
10,000/- രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപ്പിന് 16 പേരെ തിരഞ്ഞെടുത്തു. സി.എസ്.ഷാലറ്റ്- കേരള കൗമുദി,ലത്തീഫ് കാസിം- ചന്ദ്രിക,നീതു സി.സി-മെട്രോവാര്‍ത്ത,എം.വി.വസന്ത്- ദീപിക,സി.കാര്‍ത്തിക-അധ്യാപിക,എം.ആമിയ- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്,പ്രവീണ്‍ദാസ്-മലയാള മനോരമ,അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക,ടി.കെ.ജോഷി- സുപ്രഭാതം,അസ്ലം.പി- മാധ്യമം,ബി.ബിജീഷ്- മലയാള മനോരമ,സാലിഹ്.വി- മാധ്യമം,ഇ.വി.ഷിബു-മംഗളം,എം.ഡി.ശ്യാംരാജ്- സഭ ടിവി,പി.ബിനോയ് ജോര്‍ജ്- ജീവന്‍ ടിവി,പി.വി.ജോഷില-കൈരളി ടിവി എന്നിവര്‍ക്കാണ് ഫെലോഷിപ്പ്.
തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി.അച്യുതന്‍,കെ.വി.സുധാകരന്‍,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
- Log in to post comments