Post Category
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ഏപ്രില്‍ 29 വ്യാഴാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. തെണ്ടാപ്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, ബി ഇ എം എല്‍ പി സ്കൂള്‍, കണ്ടക്കൈ എ എല്‍ പി സ്കൂള്‍ മയ്യില്‍ എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
date
- Log in to post comments