Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

കൂത്തുപറമ്പ സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി കൂത്തുപറമ്പ മുന്‍സിഫ് കോടതിയിലേക്ക് സബ് ട്രഷറി റോഡില്‍ നിന്ന് പുതുതായി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം  കൂത്തുപറമ്പ മുന്‍സിഫ് ടി ഫായിസ് നിര്‍വഹിച്ചു.  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ കൂത്തുപറമ്പ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ എഫ് ഷിജു, കൂത്തുപറമ്പ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, കൂത്തുപറമ്പ സ്‌പെഷ്യല്‍ സബ് ജയില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ വിനോദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

date