Skip to main content

വോട്ടെണ്ണല്‍ ഫലങ്ങള്‍ തല്‍സമയം അറിയാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മീഡിയ സെന്റര്‍

 

നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മാധ്യമങ്ങള്‍ക്ക് തല്‍സമയം നല്‍കാന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് മഹാരാജാസ് കോളെജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മീഡിയ സെന്റര്‍ സജ്ജമാക്കി. മെയ് രണ്ടിന് രാവിലെ എട്ട് മണിമുതല്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുത്ത് വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാം. വോട്ടെണ്ണല്‍ കേന്ദ്രത്തിലായതിനാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ, ഡബിള്‍ ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ഉള്ളവര്‍ക്കാണ് പ്രവേശനം. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലെയും മറ്റ് ജില്ലകളിലെയും വോട്ടെണ്ണല്‍ വിവരങ്ങള്‍ വലിയ സ്‌ക്രീനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രന്റ് ടിവി വഴി  മീഡിയ സെന്ററില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കും. ലീഡ് നിലയും ഫലങ്ങളും വാട്‌സാപ് വഴി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് രാവിലെ എട്ട് മണിമുതല്‍ നല്‍കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, എറണാകുളം എന്ന ഫേസ് ബൂക്ക് പേജിലൂടെയും dioernakulam എന്ന ഇന്‍സ്റ്റ പേജിലൂടെയും പി.ആര്‍.ഡി എറണാകുളം എന്ന യൂ ടൂബ് ചാനലിലൂടെയും  തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തല്‍സമയം അറിയാം.

date