Skip to main content

ജില്ലയിലെ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ളത് 6411 കിടക്കകൾ

 

കൊച്ചി: ജില്ലയിലെ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി 6411  നോർമൽ കിടക്കകളാണ് വിവിധ ആശുപത്രികളിലായി നിലവിലുള്ളത്.  ഇതിൽ 1184 എണ്ണം കോവിഡ് പോസിറ്റീവായ രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇതിൽ 150 ആളുകൾ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് സൗകര്യത്തോടു കൂടി കോവിഡ് രോഗികൾ ചികിത്സയിൽ തുടരുന്നു. 1710 ആളുകൾ ഇൻഷൂറൻസ് ഇല്ലാതെയും ചികിത്സയിലുണ്ട്. 2735 കിടക്കകളിൽ കോവിഡ് ബാധിതരല്ലാത്ത ആളുകളും ചികിത്സയിലുണ്ട്. 

ഇതു കൂടാതെ 3471 ഓക്സിജൻ കിടക്കകളും ജില്ലയിലുണ്ട്. ഇതിൽ 873 എണ്ണം കോവിഡ് ബാധിതർക്കായി നീക്കിവച്ചിരിക്കുന്നു. 322 ഇൻവാസീവ് വെൻ്റിലേറ്ററും 160 നോൺ ഇൻവസീവ് വെൻ്റിലേറ്റർ സൗകര്യങ്ങളും ജില്ലയിലുണ്ട്. ഇതിൽ 56 എണ്ണവും കോവിഡ് രോഗികൾക്കായുള്ളതാണ്. 36 എണ്ണത്തിൽ നിലവിൽ രോഗികൾ ചികിത്സയിൽ തുടരുകയാണ്.

date