Skip to main content

കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ ഇന്നും സൗകര്യം

നിയമസഭാ തെരഞ്ഞെടുപ്പ് /  മലപ്പുറം ലോക്സഭാ  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും  രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ  ഉദ്യോഗസ്ഥര്‍,  സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ ഇന്നും (മെയ് ഒന്ന്) സൗകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സൗകര്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  നിയോഗിക്കപ്പെട്ടതിന്റെ രേഖസഹിതം  ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ടെസ്റ്റിന് ഹാജരാകണം. ടെസ്റ്റിന് ഹാജരാകുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയ കേന്ദ്രങ്ങള്‍ നിയമസഭാ മണ്ഡലടിസ്ഥാനത്തില്‍
 

കൊണ്ടോട്ടി- കൊണ്ടോട്ടി താലൂക്ക് ആശുപത്രി, ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം
ഏറനാട്- അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം
നിലമ്പൂര്‍- നിലമ്പൂര്‍ ജി.യു.പി സ്‌കൂള്‍, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം
വണ്ടൂര്‍: കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രം, വണ്ടൂര്‍ താലൂക്ക് ആശുപത്രി
മഞ്ചേരി: മഞ്ചേരി ടൗണ്‍ ഹാള്‍, പാണ്ടിക്കാട് കുടുംബാരോഗ്യകേന്ദ്രം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, മേലാറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
മങ്കട: മൂര്‍ക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം, മങ്കട സാമൂഹികാരോഗ്യകേന്ദ്രം
മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രി, പൂക്കോട്ടൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
വേങ്ങര: എ.ആര്‍ നഗര്‍ പ്രാഥമികാരോഗ്യകേന്ദ്രം,  വേങ്ങര സാമൂഹികാരോഗ്യകേന്ദ്രം
വള്ളിക്കുന്ന്: നെടുവ സാമൂഹികാരോഗ്യകേന്ദ്രം, അത്താണിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രം
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി, ചേലേമ്പ്ര കുടുംബാരോഗ്യകേന്ദ്രം
താനൂര്‍: വളവന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, താനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം
തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രി, വെട്ടം സാമൂഹികാരോഗ്യകേന്ദ്രം
കോട്ടക്കല്‍: സാമൂഹികാരോഗ്യകേന്ദ്രം കോട്ടക്കല്‍, വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രം
തവനൂര്‍: സാമൂഹികാരോഗ്യകേന്ദ്രം തവനൂര്‍, എടപ്പാള്‍ സാമൂഹികാരോഗ്യകേന്ദ്രം
പൊന്നാനി: താലൂക്ക് ആശുപത്രി പൊന്നാനി, മാറഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം

date