Skip to main content

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഇന്ന് രോഗം ബാധിച്ചത് 3,945 പേര്‍ക്ക്; 1,099 പേര്‍ക്ക് രോഗമുക്തി

 

ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.94 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും
148 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 34,849 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 42,298 പേര്‍

കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 31.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,761 പേര്‍ക്കും ഉറവിടമറിയാതെ 148 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ 1,099 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,32,279 ആയി. ജില്ലയില്‍ നിലവില്‍ 42,298 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 34,849 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 871 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 210 പേരും 262 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
 

ഏപ്രില്‍ 30 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 38
ആലങ്കോട് 68
ആലിപ്പറമ്പ് 12
അമരമ്പലം 39
ആനക്കയം 09
അങ്ങാടിപ്പുറം 64
അരീക്കോട് 16
ആതവനാട് 28
ഊരകം 15
ചാലിയാര്‍ 17
ചീക്കോട് 20
ചേലേമ്പ്ര  55
ചെറിയമുണ്ടം 11
ചെറുകാവ് 37
ചോക്കാട് 25
ചുങ്കത്തറ 22
എടക്കര 18
എടപ്പറ്റ 09
എടപ്പാള്‍ 38
എടരിക്കോട് 25
എടവണ്ണ 66
എടയൂര്‍ 18
ഏലംകുളം 39
ഇരിമ്പിളിയം 34
കാലടി 13
കാളികാവ് 123
കല്‍പകഞ്ചേരി 23
കണ്ണമംഗലം 53
കരുളായി 11
കരുവാരക്കുണ്ട് 45
കാവനൂര്‍ 21
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 41
കോഡൂര്‍ 17
കൊണ്ടോട്ടി 97
കൂട്ടിലങ്ങാടി 21
കോട്ടക്കല്‍ 26
കുറുവ 14
കുറ്റിപ്പുറം 49
കുഴിമണ്ണ 20
മക്കരപ്പറമ്പ് 29
മലപ്പുറം 202
മമ്പാട് 36
മംഗലം 31
മഞ്ചേരി 72
മങ്കട 43
മാറാക്കര 12
മാറഞ്ചേരി 85
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 78
മൂര്‍ക്കനാട് 28
മൂത്തേടം 14
മൊറയൂര്‍ 14
മുതുവല്ലൂര്‍ 17
നന്നമ്പ്ര 30
നന്നംമുക്ക് 58
നിലമ്പൂര്‍ 76
നിറമരുതൂര്‍ 20
ഒതുക്കുങ്ങല്‍ 16
ഒഴൂര്‍ 12
പള്ളിക്കല്‍ 120
പാണ്ടിക്കാട് 35
പരപ്പനങ്ങാടി 61
പറപ്പൂര്‍ 14
പെരിന്തല്‍മണ്ണ 51
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 31
പെരുവള്ളൂര്‍ 15
പൊന്മള 50
പൊന്മുണ്ടം 15
പൊന്നാനി 83
പൂക്കോട്ടൂര്‍ 09
പോരൂര്‍ 61
പോത്തുകല്ല് 21
പുലാമന്തോള്‍ 11
പുളിക്കല്‍ 51
പുല്‍പറ്റ 08
പുറത്തൂര്‍ 24
പുഴക്കാട്ടിരി 62
താനാളൂര്‍ 43
താനൂര്‍ 65
തലക്കാട് 21
തവനൂര്‍ 39
താഴേക്കോട് 27
തേഞ്ഞിപ്പലം 93
തെന്നല 08
തിരുനാവായ 32
തിരുവാലി 35
തൃക്കലങ്ങോട് 30
തൃപ്രങ്ങോട് 25
തുവ്വൂര്‍ 14
തിരൂര്‍ 75
തിരൂരങ്ങാടി 42
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 39
വളവന്നൂര്‍ 45
വള്ളിക്കുന്ന് 75
വട്ടംകുളം 29
വാഴക്കാട് 43
വാഴയൂര്‍ 17
വഴിക്കടവ് 16
വെളിയങ്കോട് 47
വേങ്ങര 60
വെട്ടത്തൂര്‍ 02
വെട്ടം 31
വണ്ടൂര്‍ 48

 

 

date