Post Category
ജില്ലയിൽ ഇന്ന് 1, 2 ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 20962 പേർ
ജില്ലയില്‍ ഇന്ന് (30/04/2021) ആകെ 20962 പേർ ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 7 പേർ ഒന്നാം ഡോസും 678 പേർ രണ്ടാം ഡോസും ഉൾപ്പെടെ 685 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 14 പേർ ഒന്നാം ഡോസും 2246 പേർ രണ്ടാം ഡോസും ഉൾപ്പെടെ
2260 മുന്നണി പ്രവർത്തകരും , 46 പേർ ഒന്നാം ഡോസും 2621 പേർ രണ്ടാം ഡോസും ഉൾപ്പെടെ
45 നും 60 നുമിടയിലുള്ള 2667 പേരും, 29 പേർ ഒന്നാം ഡോസും 15321 പേർ രണ്ടാം ഡോസും ഉൾപ്പെടെ 60 നു മേൽ പ്രായമുള്ള 15350 പേരുമാണ് കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 102 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ. പി. റീത്ത അറിയിച്ചു .
date
- Log in to post comments