Post Category
കോവിഡ് രണ്ടാം തരംഗം പ്രതിരോധശേഷി വര്‍ധനാ ചികിത്സയുമായി ഹോമിയോപ്പതി വകുപ്പ്
കോവിഡ് വ്യാപനം മുന്‍നിറുത്തി രോഗപ്രതിരോധ ശേഷി വര്‍ധന ഉറപ്പാക്കുന്ന ചികിത്സയുമായി ഹോമിയോപ്പതി വകുപ്പ്. ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വഴി ഗുളിക വിതരണം തുടരുകയാണ്. രോഗ വ്യാപനം അവസാനിക്കും വരെ എല്ലാ മാസവും മരുന്ന് മുടക്കമില്ലാതെ കഴിക്കണം. സജ്ജമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ ചികിത്സാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. കോവിഡാനന്തര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഓഫീസര്‍ ഡോ. സി. എസ്. പ്രദീപ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1087/2021)
date
- Log in to post comments