മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി
കരുനാഗപ്പള്ളി താലൂക്കിലെ വിവിധ സഹകരണ ബാങ്കുകള്‍ ജീവനക്കാരുടെ വിഹിതവും ബാങ്ക് വിഹിതവും ഉള്‍പ്പെടെ സമാഹരിച്ച 66.20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. പ•ന സര്‍വീസ് സഹകരണ ബാങ്ക് 10,7500 രൂപയും കുലശേഖരപുരം സര്‍വീസ് സഹകരണ ബാങ്ക് 10,67,247 രൂപയും പുതിയകാവ് സര്‍വീസ് സഹകരണ ബാങ്ക് 7,32,650 രൂപയും നല്കി. 7,43,375 രൂപ തേവലക്കര ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കും 5,21,996 രൂപ ഓച്ചിറ സര്‍വീസ് സഹകരണ ബാങ്കും സംഭാവന ചെയ്തു. വയനകം സര്‍വീസ് സഹകരണ ബാങ്ക് 7,24,154 രൂപയും പട്ടത്താനം സര്‍വീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷവും നല്കി. തെക്കുംഭാഗം, ചവറ സര്‍വീസ് സഹകരണ ബാങ്കുകള്‍ യഥാക്രമം 7,27,000 രൂപയും 5,28,990 രൂപയും സംഭാവന നല്‍കിയതായി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. ബാങ്ക് പ്രസിഡന്റ് ടി. ദിജു, വികസനസമിതി സ്ഥിരം അധ്യക്ഷന്‍ സജീവ് കുമാര്‍, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി സ്ഥിരം അധ്യക്ഷന്‍ അമല്‍ ചന്ദ്രന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.1131/2021)
- Log in to post comments