Skip to main content

സ്‌ക്വാഡ് പരിശോധന തുടരുന്നു: 28 കേസുകളില്‍ പിഴചുമത്തി

കോവിഡ് മാനദണ്ഡപാലനം ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന സ്‌ക്വാഡ് പരിശോധനകളില്‍ 28 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്.
കരുനാഗപ്പള്ളിയില്‍  ടൗണ്‍, ചവറ, ഓച്ചിറ, കുലശേഖരപുരം എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ലില്ലി ഇഗ്‌നേഷ്യസ്, സജികുമാര്‍, ഹരീന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 64 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 14 കേസുകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു. പത്തനാപുരത്ത്  തഹസില്‍ദാര്‍ സജി എസ്. കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് താലൂക്ക് പരിധിയിലെ ആവണീശ്വരം, കുന്നിക്കോട്, ഇളമ്പല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഒമ്പത് കടകള്‍ക്ക്  താക്കീത് നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുനലൂര്‍, കരവാളൂര്‍ അഞ്ചല്‍, ഏരൂര്‍ തിങ്കള്‍കരിക്കം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 28 കേസുകള്‍ക്ക് താക്കീത് നല്‍കി. കൊട്ടാരക്കരയില്‍ തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍  ടൗണ്‍, നെടുവത്തൂര്‍, ചിതറ, ചടയമംഗലം എന്നിവിടങ്ങളില്‍ പരിശോധന നടന്നു. 12 കേസുകളില്‍ പിഴ ഈടാക്കി. 167 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ താലൂക്കിലെ മുഴുവന്‍ പഞ്ചായത്തിലും  പരിശോധന നടന്നു. 106 കച്ചവട സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും രണ്ട് കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു.
കൊല്ലത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡോണല്‍ ലാവോസിന്റെ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍, പെരുമ്പുഴ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.
(പി.ആര്‍.കെ നമ്പര്‍.1132/2021)
 

date