Post Category
ഇന്നലെ(മെയ് 10) 12259 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 10) 12259 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 47 ആരോഗ്യപ്രവര്‍ത്തകരും 103 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 942 പേരും 60 വയസിന് മുകളിലുള്ള 680 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 227 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 188 മുന്നണിപ്പോരാളികള്‍ക്കും 111 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 1382 പേര്‍ക്കും 60 വയസിന് മുകളിലുള്ള 8579 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.11334/2021)
date
- Log in to post comments